മെസ്സിയും റോണോയും ഇല്ലാതെ നാളെ El Clásico | Oneindia Malayalam

2018-10-27 51

ക്ലബ്ബ് ഫുട്‌ബോളിലെ ക്ലാസിക്കുകളുടെ ക്ലാസിക്ക് എന്നു വിശേഷിപ്പിക്കപ്പെടുന്ന ബാഴ്‌സലോണ- റയല്‍ മാഡ്രിഡ് എല്‍ ക്ലാസിക്കോയ്ക്കു ഞായറാഴ്ച വിസില്‍ മുഴങ്ങും. ഇന്ത്യന്‍ സമയം രാത്രി 8.45നാണ് സ്‌പെയിനിലെ ബദ്ധവൈരികള്‍ കൊമ്പുകോര്‍ക്കുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ എല്‍ ക്ലാസിക്കോയുടെ ഗ്ലാമര്‍ കുറഞ്ഞിട്ടുണ്ട്. ലോക ഫുട്‌ബോളിലെ രണ്ടു ഇതിഹാസങ്ങളായ ബാഴ്‌സലോണയുടെ ലയണല്‍ മെസ്സിയും റയല്‍ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇല്ലാതെയാണ് മല്‍സരം നടക്കാന്‍ പോവുന്നത്.